ബുധാനാഴ്ച പുലർച്ചെ പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായത്. പിന്നീട് ഒരു ഇന്ത്യൻ പന്നിയെ പിടികൂടി എന്ന തലവാചകത്തിൽ ഒരു സൈനികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.
ഏത് വിമാനത്തിലാണ് താങ്കൾ എത്തിയത്, എന്തായിരുന്നു താങ്കളുടെ ലക്ഷ്യം എന്നെല്ലാം ദൃശ്യം പകർത്തുന്ന വ്യക്തി ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ‘ഈ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറയാനാകില്ല‘ എന്നായിരുന്നു പിടിയിലായ പൈലറ്റിന്റെ മറുപടി, താൻ വിവാഹിതനാണെന്നും, തേക്കേ ഇന്ത്യയിൽ നിന്നുമുള്ള ആളാണെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.