ടിക്ടോക് ഉപയോക്താക്കളുടെ പ്രായപരിധിയിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക്ക്. ഇനി മുതൽ 13 വയസിൽ തഴെയുള്ള കുട്ടികൾക്ക് ടിക്ടോക്കിൽ അക്കൌണ്ട് തുടങ്ങാനാകില്ല. ഈ പ്രായ പരിധിയിക്ക് താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക്ടോക് തടയും.
കുട്ടികൾ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണം എന്ന് വ്യക്തമാക്കുന്ന നിയമമാണ് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്. ഇത് ലംഘിച്ച് ടിക്ടോക് 13 വയസിൽ താഴെയുള്ള കുട്ടികളുടെ വീഡിയോകൾ പ്രചരിപ്പിച്ചതോടെയാണ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഭീമൻ തുക ടിക്ടോക്കിന് പിഴ വിധിച്ചത്.