ഇത് എപ്പോഴും ഫ്രഷായ ചിന്തകൾ നൽകും. കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെൾലം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികൾ ദിനവുംജ് തുടർന്നാൽ ശാരീരികമായി ചില അവസ്ഥതക നേരിടും. നിക്കോട്ടിന് ശരീരത്തിൽ നിന്നും പിൻവലിയുന്നതിന്റെ ലക്ഷണമാണിത്.
ഈ ഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പുകവലിക്കാൻ ഈ സമയത്ത് അമിതമായ അസക്തി തോന്നാൽ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങൾ ഈ സമയത്ത് പിടി മുറുക്കും. അപ്പോൾ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂർത്തിയാക്കിയാൽ പുകവലിയോടുള്ള ആസക്തി ഇല്ലാതാകും.