സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും എന്നാണ് താൻ കരുതിയിരുന്നത് എന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്.
ഫേസ്ബുക്കിൽ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായി എത്തിയ യുവതിയോടാണ് നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന പരാമർശം കട്ജു നടത്തിയത്. കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.