ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഫേസ്‌ബുക്ക്,ഇൻസ്റ്റഗ്രാം,പബ്‌ജി ആപ്പുകളടക്കം 89 ആപ്പുകൾ നിരോധിച്ച് കരസേന

വ്യാഴം, 9 ജൂലൈ 2020 (08:35 IST)
ഡൽഹി: കരസേന ഉദ്യോഗസ്ഥരോട് ഫേസ്ബുക്ക്, ടിക്റ്റോക്, ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെ 89 ആപ്പുകൾ മൊബൈൽ ഫോണുകളിൽ നിന്നും ഒഴിവാക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ട്.ജൂലായ് 15നുള്ളില്‍ മൊബൈലില്‍ നിന്ന്‌ ഇവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ്‌ കരസേനയുടെ നിർദേശം.
 
സുരക്ഷാകാരണങ്ങൾ പരിഗണിച്ചാണ് നിർദേശം.രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍.നേരത്തെ ദേശീയസുരക്ഷയെ മുൻനിർത്തി 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം എന്നിവക്ക് പുറമേ സ്‌നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ്ഓഫ് കിങ്‌സ്, മൊബൈല്‍ ലെജന്റ്‌സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേല്‍പ്പെടുത്തിയ പട്ടികയിലുണ്ട്.
 
ടിന്റര്‍, ട്രൂലിമാഡ്‌ലി, ഹാപ്പന്‍, ടാഗ്ഡ് എന്നി ഉള്‍പ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്‌ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍