തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റാൻ സാധ്യത

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (07:34 IST)
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാൻ സാധ്യത. ആരോഗ്യവിദഗ്‌ധർ,പോലീസ് എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷം തീയ്യതി പിന്നീട് നിശ്ചയിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചും സർക്കാരുമായി അനൗപചാരിക കൂടിയാലോചന നടത്തിയും ആയിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
 
 
നവംബർ അവസാനമായോ ഡിസംബറിലോ ആയിരിക്കും വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുകയാണെങ്കിൽ തീയ്യതി പിന്നെയും നീളും.

അനുബന്ധ വാര്‍ത്തകള്‍

Next Article