ടിക്‌ടോക്കിന്റെ വിടവ് നികത്താൻ ഷോർട്ട് വീഡിയോ സേവനവുമായി ഫേസ്‌ബുക്ക്

ശനി, 15 ഓഗസ്റ്റ് 2020 (13:45 IST)
ടിക്ടോക് നിരോധനത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസ് എന്ന സേവനത്തിന് തുടക്കമിട്ട ഫേസ്‌ബുക്ക് ചെറു വീഡിയോകൾ കാണുന്നതിനായി മറ്റൊരു സംവിധാനം കൂടി പരീക്ഷിക്കുന്നു. ഫെയ്സ്‌ബുക്കിന്റെ പ്രധാന ആപ്പിലാണ് ഇപ്പോൾ ഷോർട്ട് വീഡിയോസ് എന്ന പേരിൽ പുതിയ ടാബ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
 
നിലവിൽ ഫെയ്‌സ്‌ബുക്ക് ആപ്പ് ഉപയോഗിക്കുന്നവർക്ക് ന്യൂസ് ഫീഡില്‍ ഷോര്‍ട്ട് വീഡിയോസ് എന്ന പേരിലുള്ള പ്രത്യേക വിഭാഗം കാണാം. അതില്‍ ഒരു വീഡിയോ പ്ലേ ചെയ്താല്‍ തുടര്‍ന്ന് ടിക്ക്ടോക്കിലേതിന് സമാനമായി മറ്റ് വീഡിയോകളും കാണാൻ സാധിക്കും.ഉപയോക്താക്കള്‍ക്ക് സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍