നടി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ഫോട്ടോ സീരീസാണ് സാനിയ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങളെടുത്തത്. താരത്തിൻറെ ഫോട്ടോകൾ പ്രത്യേകമായ ഒരു മൂഡ് തന്നെ ക്രിയേറ്റ് ചെയ്യുന്നുണ്ട്. കളർ ടോണും ലൈറ്റിങ്ങുമാണ് അതിന് കാരണം. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ ഫോട്ടോസ് സീരീസ് അവതരിപ്പിച്ചത്.