ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ്: ഭാവന

കെ ആർ അനൂപ്

ശനി, 1 ഓഗസ്റ്റ് 2020 (19:34 IST)
മലയാളികളുടെ പ്രിയ താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ് എന്നു കുറിച്ചുകൊണ്ടാണ് ഭാവന പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
 
ഗായിക സയനോരയും നടൻ മുന്നയും അടക്കം നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. 'സുന്ദരി ബേബി' എന്നാണ് സയനോര ഭാവനയെ വിളിച്ചത്. അതുപോലെ തന്നെ തന്റെ ആരാധകരുടെ കമൻറുകൾക്ക് മറുപടി നൽകുവാനും ഭാവന മറന്നില്ല. അടുത്തിടെ ഭാവന ചിത്രം വരയ്ക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു. 
ആസ്വദിച്ചു കൊണ്ട് വീട്ടിലിരുന്ന് ചിത്രം വരയ്ക്കുന്ന നടിയുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍