ഇൻസ്റ്റാഗ്രാമിൽ പ്രത്യേക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം: പണമിടപാടിന് ഫേസ്‌ബുക്ക് പേ

ഞായര്‍, 19 ജൂലൈ 2020 (13:46 IST)
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വാങ്ങുന്നതിനുമായി ഇൻസ്റ്റഗ്രാമിൽ പ്രത്യേകം ഷോപ്പിങ് സെക്ഷൻ ആരംഭിച്ചു.നിലവിൽ അമേരിക്കയിലാണ് പുതിയ അപ്‌ഡേറ്റ് ലഭ്യമാവുക.പുതിയ ഷോപ്പ് പേജിൽ ഉപയോക്താക്കളുടെ പ്രൊഫൈലിനേയും ആപ്പ് ഉപയോഗത്തേയും അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കും.ഫേസ്‌ബുക്ക് പേ ഉപയോഗിച്ച് പണമിടപാട് നടത്താനും സാധിക്കും.
 
ഇസ്റ്റാഗ്രാമിലെഎക്‌സ്‌പ്ലോര്‍ മെനുവിലാണ് ഷോപ്പ് സെക്ഷന്‍ ഉണ്ടാവുക. ഷോപ്പ് പേജ് ഫീഡില്‍ വിവിധ വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കാണാം.ഇതിൽ നിന്നും ഇൻസ്റ്റാഗ്രാമിന് വെളിയിൽ പോകാതെ തന്നെ ഫേസ്‌ബുക്ക് പേ ഉപയോഗിച്ച് ഷോപ്പിങ് നടത്താം.
 
ഫെയ്‌സ്ബുക്ക് പേ സേവനത്തില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നൽകിയാൽ ഇടപാടുകൾ നടത്തുന്നതിനായി സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം.നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമാക്കുന്ന ഈ സൗകര്യം അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും എത്തിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍