സിനിമാലോകത്തെ വേദനയിലാഴ്ത്തിരിക്കുകയാണ് ചിരഞ്ജീവി സർജയുടെ മരണവാർത്ത. മരിക്കുന്നതിന്റെ തലേദിവസം അദ്ദേഹം പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പ് ആരാധകരെ കണ്ണീരണിയിക്കുകയാണ്. ‘അന്നും ഇന്നും ഞങ്ങൾ ഒരേ പോലെയല്ലേ' - സഹോദരങ്ങൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചിരഞ്ജീവി എഴുതി. കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരാനിരിക്കെ ചിരഞ്ജീവിയുടെ മരണം കുടുംബത്തിൻറെ സങ്കടത്തിന്റെ ആഴം വലുതാകുന്നു.
ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്നു മാസം ഗർഭിണിയാണ്. മലയാള സിനിമാ മേഖലയിൽ നിന്ന് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ചത്.