'ഈ പറഞ്ഞത് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യും'; എമ്പുരാൻ ചർച്ചകളെക്കുറിച്ച് പൃഥ്വിരാജ്

കെ കെ

തിങ്കള്‍, 17 ഫെബ്രുവരി 2020 (14:55 IST)
കഴിഞ്ഞ വര്‍ഷമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി 200 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാം ഭാഗവും ടീം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കെ പൃഥ്വി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 
 
തിരക്കഥാകൃത്ത് മുരളി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് 'ഇപ്പോള്‍ എന്നോട് പറഞ്ഞത് എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന ആശ്ചര്യപ്പെട്ടിരിക്കുകയാണ് താനെന്നായിരുന്നു' പൃഥ്വി കുറിച്ചത്. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ആരംഭിക്കും, 2021ല്‍ സിനിമ പ്രേക്ഷകരിലെത്തും. 
 
ലൂസിഫര്‍ എന്ന സിനിമയില്‍ ആരാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള ടെയില്‍ എന്‍ഡ് സോംഗ് എന്‍പുരാനേ എന്ന് തുടങ്ങുന്നത് ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍