നിലവിൽ ലോകത്തിലെ മികച്ച ഫീൽഡർ അയാളാണ്: രോഹിത് ശർമ്മ പറയുന്നു

തിങ്കള്‍, 15 ജൂണ്‍ 2020 (12:38 IST)
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡിംഗ് താരം ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്‌റ്റിൽ ആണെന്ന് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇത് പറഞ്ഞത്.
 
ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ആരാണെന്നായിരുന്നു ആരാധകന്റെ ചോദ്യം ഒട്ടും താമസിയാതെ തന്നെ രോഹിത് ഗുപ്‌റ്റിലിന്റെ പേര് പറഞ്ഞു. അതേ സമയം രോഹിത്തിന്റെ മറുപടിയിൽ കടുത്ത നിരാശയിലാണ് ആരാധകർ. പലരും ഇന്ത്യൻ താരമായ രവീന്ദ്ര ജഡേജയെ ആയിരിക്കും രോഹിത് തിരഞ്ഞെടുക്കുക എന്നതാണ് കരുതിയത്. പലരും ഈ നിരാശ കമന്റുകളിൽ പങ്കുവെച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍