സംശയമൊന്നും വേണ്ട, ക്രിക്കറ്റിലെ സൂപ്പർതാരം ധോണി തന്നെ: കാരണങ്ങൾ പറഞ്ഞ് ഡ്വെയ്ൻ ബ്രാവോ

ശനി, 13 ജൂണ്‍ 2020 (14:23 IST)
ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ മുൻ ഇന്ത്യൻ നായകൻ ധോണി തന്നെയെന്ന് വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ൻ ബ്രാവോ. അതിനുള്ള കാരണവും  ബ്രാവോ വിശദീകരിയ്ക്കുന്നുണ്ട്. ധോണിയുമായി ഇടപഴകാൻ എളുപ്പമാണെന്നും. ഏത് താരത്തോടും വിനയത്തോടെ പെരുമാറുന്ന താരമാണ് ധോണി എന്നും ബ്രാവോ പറയുന്നു. ഇൻസ്റ്റാ ലൈവിൽ എത്തിയപ്പോഴാണ് ബ്രാവോ ഇക്കാര്യങ്ങൾ പറഞ്ഞത്    
 
ക്രിക്കറ്റിലേയും ചെന്നൈ സൂപ്പർ കിങ്സിലെയും ബിഗ്ഗസ്റ്റ് സൂപ്പര്‍ സ്റ്റാര്‍ ധോണിയാണ്. ഏറെ വിനയമുള്ള വ്യക്തിയാണ് ധോണി. അദ്ദേഹത്തിന്റെ മുറിയിലേക്ക് എപ്പോൾ വേണമെങ്കിലും നമുക്ക് കടന്നു ചെല്ലാം. സംസാരിയ്ക്കാം. ഇടപഴകാന്‍ എളുപ്പമുള്ള വ്യക്തികളിൽ ഒരാളാണ്. എല്ലാവരുമായും സംസാരിക്കുന്ന വ്യക്തിയാണ് ധോണി, ചെന്നൈയുടെ ഭൂരിഭാഗം ജയങ്ങളിലും ക്രഡിറ്റ് ധോണിയ്ക്കും ഫ്‌ളെമിങ്ങിനുമാണ്. 
 
ടീം ഉടമകള്‍ ധോണിയിലും ഫ്‌ളെമിങ്ങിലും വിശ്വാസം പുലർത്തുന്നു എന്നതിനാൽ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പുറത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടാവാറില്ല. നിങ്ങളെ നിങ്ങളായി തന്നെ നില്‍ക്കാന്‍ അനുവദിക്കുന്ന ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എപ്പോഴും സ്പെഷ്യൽ ടീമാണ് ചെന്നൈ. കാരണം ഏറ്റവും വിശ്വസ്തരായ ആരാധകരാണ് ഞങ്ങൾക്കൊപ്പമുള്ളത് ബ്രാവോ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍