20കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: ഒന്‍പതു സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജനുവരി 2022 (15:41 IST)
20കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്‍പതു സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഷാദരാ ജില്ലയിലെ കസ്തൂര്‍ബ നഗറിലായിരുന്നു സംഭവം നടന്നിരുന്നത്. പെണ്‍കുട്ടിയുടെ തല മൊട്ടയടിക്കുകയും കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച് മുഖത്ത് കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു. 
 
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നാലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article