കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ചെറുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജനുവരി 2022 (15:21 IST)
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ചെറുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെറുമകള്‍ സൗന്ദര്യയാണ് മരിച്ചത്. 30 വയസായിരുന്നു. ഇന്നുരാവിലെ ബെംഗളൂരിലെ വീട്ടിലായിരുന്നു സംഭവം. യെദിയൂരപ്പയുടെ മകള്‍ പദ്മാവതിയുടെ മകളാണ് സൗന്ദര്യ. ബെംഗളൂരു എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറാണ് സൗന്ദര്യ. വസന്ത് നഗറിലെ റെസിഡന്റില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 
 
2018ലായിരുന്നു സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഒരു കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article