കരുണാനിധിയെ കാണാൻ മുഖ്യമന്ത്രിയുടെ വാഹനം പിന്തുടർന്നു; നാല് യുവാക്കൾ അറസ്റ്റിൽ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (11:13 IST)
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറിൽ പിന്തുടർന്ന് ഔദ്യോഗിക വസതിയിലേക്കു കയറാൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. എന്നാൽ, മുഖ്യമന്ത്രി കരുണാനിധിയെ സന്ദർശിക്കാൻ ആശുപത്രിയിൽ പോവുകയാണെന്നു കരുതിയാണ് പിന്തുടർന്നതെന്നാണ് അറസ്‌റ്റിലായവരുടെ വിശദീകരണം.
 
സേലത്തു നിന്നു വിമാനത്തിൽ ചെന്നൈയിലെത്തിയ പളനിസാമി ഗ്രീൻ വെയിസ് റോഡിലെ ഔദ്യോഗിക വസതിയിലേക്കു പോകുന്നതിനിടെ ഇവർ കാറിൽ പിന്തുടർന്ന് എത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
 
"മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്നാൽ ആശുപത്രിയിൽ പ്രവേശിച്ച് കലൈജ്ഞറെ കാണാമെന്ന് കരുതിയാണ് വാഹനങ്ങലെ പിന്തുടർന്നതെ''ന്നും അവർ പറയുന്നു. ഇവർക്ക് മറ്റ് വല്ല ലക്ഷ്യങ്ങളുമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article