ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ആശുപത്രിയ്‌ക്ക് മുന്നിൽ ജനങ്ങളുടെ ഒഴുക്കാണ് ഇപ്പോഴുള്ളത്. കലൈഞ്‌ജർ സുഖമായി തിരിച്ചുവരും എന്നാണ് എല്ലാവരും പറയുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധവിധേയമായിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുമെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. നഴ്സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും പരിചരണം ലഭിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.