പൗരത്വ ഭേദഗതി അംഗീകരിക്കാനാകില്ല: വിജയ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 മാര്‍ച്ച് 2024 (14:32 IST)
പൗരത്വ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. വിജയ് പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ അഭിപ്രായമാണിത്. ഫെബ്രുവരി രണ്ടിനാണ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
 
അതേസമയം പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിനായി അപേക്ഷിക്കേണ്ടത്. നിലവില്‍ ഭാരതത്തില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article