മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരം സംവിധായകന്‍ സൂര്യകിരണ്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് സൂര്യകിരണ്‍ സിനിമയില്‍ പ്രവേശിക്കുന്നത്. 200 ഓളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.