നടന്‍ അനീഷ് ജി മേനോനെ ചീത്തവിളിച്ചത് താനല്ലെന്ന് ഒമര്‍ ലുലു. അവസരം ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ ഒരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഒരു ഇന്റര്‍വ്യൂവില്‍ നടന്‍ അനീഷ് ജി മേനോന്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആ സംവിധായകന്‍ ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ സജീവമായത്. പലരും ആ സംവിധായകന്‍ ഒമര്‍ ലുലു ആണെന്ന തരത്തില്‍ കമന്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍. അനീഷിനെ ചീത്ത വിളിച്ച സംവിധായകന്‍ അല്ലെന്നാണ് ഒമര്‍ പറയുന്നത്.