50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, തമിഴ്‌നാട്ടിലും വന്‍ കുതിപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 മാര്‍ച്ച് 2024 (12:19 IST)
50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത്. ജനേ എ മന്‍ ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയിസ് സംവിധാനം ചെയ്തിരിക്കുന്നത്. 2006 നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. കൊടൈക്കനാലിലേക്ക് എറണാകുളത്തുനിന്ന് യാത്ര പോകുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് ഇത്.

ALSO READ: 100 കോടി പ്രതിഫലം തരാം, സിനിമ വേണ്ടെന്നുവെച്ച് ചിരഞ്ജീവി, തുടര്‍ പരാജയങ്ങളില്‍ നിന്ന് നടന്‍ പഠിച്ച പാഠം
 
തിയേറ്ററുകളില്‍ ഏഴു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്യുകയാണ്. സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഗണപതി, ലാല്‍ജൂനിയര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍