മലയാളം സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്. ഭ്രമയുഗം സിനിമ കണ്ടതിന്റെ അനുഭവം പറയുകയായിരുന്നു നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. മലയാളി പ്രേക്ഷകരുടെ ധൈര്യവും ചങ്കൂറ്റവുമാണ് മലയാള സിനിമയുടെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സിനെയും താരം പ്രശംസിച്ചിരുന്നു. മികച്ച വര്‍ക്കാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.