നദിയിൽ കരയ്ക്കടിഞ്ഞ് ഡസൻ കണക്കിന് മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആശങ്ക

ജോൺസി ഫെലിക്‌സ്
തിങ്കള്‍, 10 മെയ് 2021 (15:35 IST)
ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത്. ഇവിടെ ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് കരയ്ക്കടിയുന്നത്. 
 
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ ഒഴുക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രാദേശിക ഭരണകൂടം തന്നെയാണ് ഈ നടപടിക്ക് പിന്നിലെന്നും ജനങ്ങൾ ആരോപിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article