കോവിഡ് രോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് പ്രധാനമായി ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്ലാക് ഫംഗസ് ബാധയുടെ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കിവയ്ക്കാം. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.
പനി, തലവേദന, കഫക്കെട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
രക്തം ഛര്‍ദിക്കുന്ന അവസ്ഥ
സൈനസിറ്റിസ്, മൂക്കടപ്പ്, ശക്തമായ മൂക്കൊലിപ്പ്
താടിയെല്ലില്‍ വേദന. മുഖത്ത് വേദന. നീര്‍വീക്കം
കാഴ്ചയ്ക്ക് മങ്ങല്‍, ഇരട്ടിപ്പായി കാണുന്നത്
ചര്‍മ്മത്തില്‍ വേദനയും ചൊറിച്ചിലും