കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് മോഷണം; മോഷണവസ്‌തുക്കൾ വിൽപ്പനയ്ക്ക് വച്ചു

ശ്രീലാല്‍ വിജയന്‍

തിങ്കള്‍, 10 മെയ് 2021 (11:03 IST)
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന് മോഷണം. ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന ശ്മശാനങ്ങളിൽ അതിക്രമിച്ചു കയറി മൃതദേഹത്തിൽ നിന്ന്‌ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മോഷ്‌ടിക്കുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി.
 
സാരികൾ, ബെഡ്ഷീറ്റുകൾ, കുർത്തകൾ തുടങ്ങിയ മോഷണമുതലുകൾ പോലീസ് പിടികൂടി. മോഷ്ടിച്ച വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഗ്വാളിയറിലെ വസ്ത്രനിർമാതാക്കളുടെ സ്റ്റിക്കർ പതിപ്പിച്ച് വീണ്ടും വില്പന നടത്തുകയായിരുന്നു. മോഷ്‍ടാക്കളെന്ന് പോലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍