'മൂന്നാം ലോക മഹായുദ്ധമായേക്കും! കൊറോണ വൈറസ് വരുമെന്ന് ചൈനയ്ക്ക് 2015 ല്‍ അറിയാമായിരുന്നു', റിപ്പോര്‍ട്ട്

തിങ്കള്‍, 10 മെയ് 2021 (08:26 IST)
മഹാവ്യാധിയായി കൊറോണ വൈറസ് ഉത്ഭവിക്കുമെന്ന് ചൈനയ്ക്ക് 2015 ല്‍ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം ഉണ്ടാകുന്നതിനു അഞ്ച് വര്‍ഷം മുന്‍പ് തന്നെ ചൈനീസ് സൈന്യം ഇക്കാര്യം കണ്ടെത്തിയിരുന്നു. കൊറോണയെ തുരത്താന്‍ ജൈവ ആയുധങ്ങള്‍ വച്ചുള്ള പോരാട്ടം മൂന്നാം ലോകമഹായുദ്ധമായിരിക്കുമെന്നും ചൈനീസ് സൈന്യം കണ്ടെത്തിയിരുന്നതായി യുഎസ് സ്റ്റേറ്റ് വിഭാഗം കണ്ടെത്തിയ രേഖകളില്‍ പറയുന്നു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവചനം 2015 ല്‍ നടത്തിയിട്ടുണ്ടെന്നാണ് യുകെയിലെ 'ദ സണ്‍' ന്യൂസ് പേപ്പറില്‍ അടക്കം റിപ്പോര്‍ട്ട് ഉള്ളത്. 
 
തങ്ങള്‍ പിടിച്ചെടുത്ത രേഖകള്‍ ചൈനീസ് സൈന്യത്തിലെ ശാസ്ത്രജ്ഞന്‍മാരും ചൈനീസ് പൊതു ആരോഗ്യ വിദഗ്ധരും 2015 ല്‍ തയ്യാറാക്കിയതാണെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം അവകാശപ്പെടുന്നു. 'ജൈവ ആയുധങ്ങളുടെ പുതിയ യുഗം' എന്നാണ് കൊറോണ വൈറസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 
 
കൊറോണ വൈറസ് നിരവധി വൈറസുകളുടെ വലിയൊരു കുടുംബമാണ്. അവയില്‍ പലതും മനുഷ്യനിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കും. ജലദോഷം മുതല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വരെ ഇതു കാരണമായേക്കും. ആരോഗ്യസംവിധാനം തകര്‍ക്കാന്‍ ഒരു ശത്രു എന്ന നിലയിലാണ് കൊറോണ വൈറസിനെ ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യനിര്‍മിതമായിരിക്കാം ഈ വൈറസ്. കൂടുതല്‍ പ്രഹരശേഷി കൈവരിക്കും. ഇതുവരെ കാണാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍