കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. pass.bsafe.kerala.gov.in എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കേണ്ടത്. പേര്, അഡ്രസ്, യാത്ര ചെയ്യുന്ന വാഹനം, വാഹനത്തിന്റെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, യാത്ര ചെയ്യുന്ന ദിവസം, തിരിച്ചുവരുന്ന ദിവസം തുടങ്ങി എല്ലാ വിവരങ്ങളും ഈ പാസില്‍ നല്‍കണം. യാത്ര ചെയ്യുന്നവര്‍ ഐഡി കാര്‍ഡും കൈയില്‍ കരുതണം. ഈ സേവനം ഉപയോഗിക്കേണ്ടത് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം. പൊലീസ് ഇത് പരിശോധിക്കും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതിയാലും മതി. നാളെ മുതല്‍ ഓണ്‍ലൈന്‍ യാത്രാപാസ് നിര്‍ബന്ധമാകും. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ വിഭാഗത്തിലുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതി യാത്ര ചെയ്യാം.