കൊവിഡ് വൈറസ് ചൈനയുടെ ജൈവായുധമെന്ന് ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോ. ചൈന ലാബില്‍ നിര്‍മിച്ച വൈറസ് സാമ്പത്തിക നേട്ടത്തിനുവേണ്ടി പുറത്തേക്ക് വിട്ടതാകാമെന്ന് ബൊല്‍സനാരോ ആരോപിച്ചു. ഏത് രാജ്യത്തിന്റെ ജിഡിപിയാണ് ഇക്കാലയളവില്‍ വര്‍ധിച്ചതെന്ന് ചൈനയെ ലക്ഷ്യമാക്കി ബൊല്‍സനാരോ ചോദിച്ചു. ഇത് ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്ന് സൈന്യത്തിനറിയാമെന്നും നമ്മള്‍ പുതിയൊരു യുദ്ധത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.