റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് സവാരി നടത്തുന്നതിന് അനുമതി വേണം: ഐഎന്‍ടിയുസി

ശ്രീനു എസ്

ശനി, 8 മെയ് 2021 (19:15 IST)
റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സവാരി നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള ഓട്ടോ, ടാക്‌സി ടെമ്പോ ,ലോറി ലേബര്‍ യൂണിയന്‍ (ഐ.എന്‍.ടി.യു.സി.)സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. 
 
വിമാന, ട്രയിന്‍, ബസ്സ്, ബോട്ട് സര്‍വ്വീസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതരായി നിര്‍ദ്ദിഷ്ഠ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് തദ്ദേശഭരണ കൂടങ്ങളും പോലീസും റയില്‍വേ, വിമാനത്താവള, ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും അംഗീകൃത തൊഴിലാളി സംഘടനകളും ചേര്‍ന്ന് വ്യക്തമായ നിബന്ധനങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തി നടപ്പാക്കിയിട്ടുള്ള പ്രി- പെയ്ഡ് ഓട്ടോ-ടാക്‌സി കൗണ്ടറുകളില്‍ നിന്നു പുറപ്പെടുന്നതും മടക്കയാത്ര ചെയ്യുന്നതുമായ വാഹനങ്ങളെ ലോക് ഡൗണ്‍ വേളയില്‍ വ്യാപകമായി പോലീസ് തടയുന്നതും പിഴയടിക്കുന്നതും ഒഴിവാക്കണമെന്നും ഇത്തരം അംഗീകൃത വാഹനങ്ങളുടെ സവാരി ക്രമപ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ട് ക്രമീകരണമുണ്ടാക്കുന്നമെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന യൂണിയന്‍ സ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍