രാജസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ 20 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്

ശനി, 8 മെയ് 2021 (20:05 IST)
രാജസ്ഥാനില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. 20 ദിവസംകൊണ്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഏപ്രില്‍ 15നും മെയ് അഞ്ചിനും ഇടയിലാണ് 21പേരും മരണത്തിന് കീഴടങ്ങിയത്. ശവസംസ്‌കാരചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയെത്തുകയായിരുന്നു. മരണപ്പെട്ടവരില്‍ ഏകദേശം പേരും പ്രായം ചെന്നവരാണ്. 150തോളം പേര്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്തെന്നാണ് അറിവ്.
 
കൊവിഡ് ബാധിച്ച് മരിച്ചയാളെ പ്രോട്ടോക്കോള്‍ പാലിക്കാതെ പ്ലാസ്റ്റിക് കവറിലാണ് കൊണ്ടുവന്നത്. നിരവധിപേര്‍ മൃതദേഹത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍