Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

രേണുക വേണു

ചൊവ്വ, 13 മെയ് 2025 (17:36 IST)
Narendra Modi

Narendra Modi: ആദംപുര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമതാവളത്തിലെ റഷ്യന്‍ നിര്‍മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിനു മുന്നില്‍ നിന്ന് മോദി ചിത്രം പകര്‍ത്തി. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. 
 
ആദംപുര്‍ വ്യോമതാവളം ആക്രമിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനുള്ള മറുപടിയാണ് മോദി പങ്കുവെച്ചിരിക്കുന്ന ചിത്രം. ആദംപുരിലുള്ള വ്യോമസേനാ താവളത്തിലെ റണ്‍വേയില്‍ മിസൈലുകള്‍ പതിച്ചതായും ഒരു വര്‍ഷത്തേക്ക് ആ താവളത്തെ പ്രവര്‍ത്തനരഹിതമാക്കിയതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
 
എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ചൈനീസ് നിര്‍മിത ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. യുദ്ധവിമാനങ്ങളും റഡാര്‍ സ്റ്റേഷനുകളും നശിപ്പിച്ചതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ആക്രമണത്തില്‍ 60 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടെങ്കിലും ഇന്ത്യന്‍ സേന അതിനെയെല്ലാം പൂര്‍ണമായി തള്ളിക്കളഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍