നവ്യയ്ക്ക് മാതൃദിനത്തില്‍ മകന് സായി വീട്ടില്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. കാന്‍ഡില്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരുക്കിയ സര്‍പ്രൈസ് കണ്ട് നവ്യ ആദ്യം തന്നെ ഞെട്ടി.ഹാപ്പി മദേഴ്സ് ഡേ എന്ന് സായി പറഞ്ഞതും നവ്യയിലെ അമ്മ മനസ്സ് മകനെ വാരിപ്പുണര്‍ന്ന് സ്നേഹ ചുംബനങ്ങള്‍ നല്കി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെ ഇതിന്റെ വീഡിയോയും പങ്കുവെച്ചു.