ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (15:08 IST)
നിയുക്ത അമേരിക്കപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47 മത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 
 
അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചടങ്ങ് നയിക്കുന്നത് യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. അതേസമയം സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോബൈ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 
കഴിഞ്ഞതവണത്തെ ജോ ബൈഡനോട് പരിചയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. എന്നോട് കാണിച്ചത് പോലെ താന്‍ തിരിച്ചു കാണിക്കില്ലെന്ന് ബൈഡന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article