രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 146 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍!

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (14:24 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 146 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 1590 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 8601ലെത്തി. 
 
കൂടാതെ പുതിയതായി കൊവിഡ് മൂലം ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമരണങ്ങള്‍ മഹാരാഷ്ട്രയിലും കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് മരണനിരക്ക് 530824 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍