കോവളത്ത് നെതര്‍ലാന്‍ഡ് സ്വദേശിയെ ആക്രമിച്ച് ചുണ്ട് അടിച്ചുപൊട്ടിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (12:40 IST)
കോവളത്ത് നെതര്‍ലാന്‍ഡ് സ്വദേശിയെ ആക്രമിച്ച് ചുണ്ട് അടിച്ചുപൊട്ടിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ ഷാജഹാനെ ആണ് അറസ്റ്റ് ചെയ്തത്. കോവളം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെതര്‍ലാന്‍ഡ് സ്വദേശിയായ കാല്‍വിന്‍ സ്‌കോള്‍ട്ടന്‍ ആണ് ആക്രമണത്തിനിരയായത്. ഷാജഹാന്‍ വിദേശിക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ ശ്യാമപ്രസാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. 
 
ഇത് അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയ വിദേശിക്ക് അടിയേല്‍ക്കുകയായിരുന്നു. ഷാജഹാന്റെ സുഹൃത്താണ് ശ്യാമപ്രസാതെന്ന് പോലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍