മരുമക്കളുടെ മുന്നില്‍ വച്ച് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് 54 കാരന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (12:35 IST)
മരുമക്കളുടെ മുന്നില്‍ വച്ച് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് 54 കാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയായ ശശിയാണ് തൂങ്ങിമരിച്ചത്. 54 വയസ് ആയിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ കഴിഞ്ഞദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. ആക്‌സിസ് ബാങ്കില്‍ നിന്നാണ് വായ്പയെടുത്തിരുന്നത്. രണ്ട് മരുമകളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും വീടിന്റെ ഫോട്ടോ എടുക്കുകയും ചെയ്ത മനോവിഷമത്തിലാണ് ശശി മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍