ആശ്വാസം, നിലവിലെ വൈദ്യുതി നിരക്ക് ജൂണ്‍ 30 വരെ നീട്ടി

ശനി, 25 മാര്‍ച്ച് 2023 (07:51 IST)
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് ജൂണ്‍ 30 വരെ നീട്ടി കമ്മീഷന്‍ ഉത്തരവിറക്കി. കഴിഞ്ഞ ജൂണില്‍ വര്‍ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം. നിരക്കു വര്‍ധന ആവശ്യപ്പെട്ടു വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു കമ്മീഷന്‍ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂണ്‍ 30 നു മുന്‍പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍