സംസ്ഥാനത്ത് ഇന്ന് രാത്രി നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (19:42 IST)
ഇന്ന് രാത്രി സംസ്ഥാനത്തെ നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. കൂടാതെ മാര്‍ച്ച് 24 മുതല്‍ 26 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അതോടൊപ്പം തന്നെ കേരളത്തില്‍ തീരപ്രദേശത്ത് നാളെ തിരമാലയ്ക്കും കാലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍