സർക്കാർ വിവരങ്ങളും മാർഗനിർദേശങ്ങളും ഇനി എല്ലാ പഞ്ചായത്തിലും, ഏപ്രിൽ ഒന്ന് മുതൽ സേവന കേന്ദ്രങ്ങൾ

വെള്ളി, 24 മാര്‍ച്ച് 2023 (20:12 IST)
സർക്കാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും സഹായവും നൽകുന്നപൊതുജന സേവന കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഫ്രണ്ട് ഓഫീസിനോട് ചേർന്നാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
 
പഞ്ചായത്തുകളിൽ നിയോഗിക്കപ്പെട്ട ടെക്നിക്കൽ അസിസ്റ്റൻ്റുമാർ അല്ലെങ്കിൽ കുടുംബശ്രീ ഹെല്പ് ഡെസ്ക് സംവിധാനം എന്നിവ വഴിയോ അല്ലെങ്കിൽ എംഎസ്ഡബ്ല്യു യോഗ്യതയുള്ളവരെ നിയമിച്ചും കേന്ദ്രം പ്രവർത്തിക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍