ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എലിപ്പനിയാകാന്‍ സാധ്യതയുണ്ട്, ഉടന്‍ ചികിത്സ തേടണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (10:00 IST)
ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപിത്ത ലക്ഷണങ്ങള്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം.
 
പ്രതിരോധ മാര്‍ഗങ്ങള്‍:-
കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൈകാലുകളില്‍ മുറിവുള്ളവര്‍ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക.
ചികിത്സ തേടുന്ന സമയത്ത് ജോലിയെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറോട് വ്യക്തമാക്കുക.
മേല്‍ പറഞ്ഞ തൊഴില്‍ മേഖലകളിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍