ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (19:44 IST)
ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ എല്ലാ ട്രെയിന്‍ സര്‍വീസുകളെയും ഒരൊറ്റ സ്പെയ്സിലേക്ക് സംയോജിപ്പിക്കുന്ന ഒരു പുതിയ മൊബൈല്‍ ആപ്പായ റെയില്‍വണ്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമായ ഈ ആപ്പ്, ഐആര്‍സിടിസി, യുടിഎസ്, റെയില്‍ മദാദ്, എന്‍ടിഇഎസ് പോലുള്ള വെവ്വേറെ ആപ്പുകള്‍ മാറ്റി പകരം ഒരു ഒറ്റ ആപ്പ്  ഉപയോഗിച്ച് ട്രെയിന്‍ സര്‍വ്വീസുകള്‍ എല്ലാം കൈകാര്യം ചെയ്യാനാകും. 
 
ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍,പ്ലാറ്റ്‌ഫോംടിക്കറ്റുകള്‍ വാങ്ങല്‍, PNR സ്റ്റാറ്റസ്, ട്രെയിന്‍ ലൊക്കേഷനുകള്‍, കോച്ച് സ്ഥാനം എന്നിവ ട്രാക്ക് ചെയ്യല്‍, പരാതികള്‍ രജിസ്റ്റര്‍ ചെയ്യലും ഫീഡ്ബാക്ക് സമര്‍പ്പിക്കലും, ട്രെയിന്‍ ഷെഡ്യൂളുകളും തത്സമയ അപ്ഡേറ്റുകളും ആക്സസ് ചെയ്യല്‍ എന്നീ ഈ ആപ്പില്‍ ലഭ്യമാണ്.
 
ആപ്പിന് വൃത്തിയുള്ളതും ലളിതവുമായ ഒരു ലേഔട്ട് ഉണ്ട്, അതിനാല്‍ പതിവ് യാത്രക്കാര്‍ക്കും ആദ്യമായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാന്‍ കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍