ബോക്‌സോഫീസിന് ജോജുവിന്റെ പണി വരുന്നു, റിലീസ് നാളെ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

അഭിറാം മനോഹർ

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (16:26 IST)
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി സഹനടനായി നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ജോജു ജോര്‍ജ്. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരം അഭിനയതിരക്കുകള്‍ മാറ്റിവെച്ചുകൊണ്ട് സംവിധാന രംഗത്തും കൈവെച്ചിരിക്കുകയാണ്. ജോജു ആദ്യമായി സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രമായ പണി നാളെയാണ് റിലീസാകുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനുകളില്‍ ഇന്ന് മുതല്‍ ആരംഭിച്ചു.
 
 മികച്ച പ്രതികരണമാണ് സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയ്ലറിന് ലഭിച്ചത്. ഇതോടെ സംവിധായകനായും ജോജു മിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് സിനിമയിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്തിരിക്കുന്നത്.തൃശൂര്‍ പശ്ചാത്തലമാക്കി കഥ പറയുന്ന സിനിമയില്‍ ജോജുവിനെ കൂടാതെ സാഗര്‍, ജുനൈസ്,അഭയ ഹിരണ്മയി,പ്രശാന്ത് അലക്‌സ്,സുജിത് ശങ്കര്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
 
110 ദിവസത്തോളം ഷൂട്ട് ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒരു ത്രില്ലര്‍, റിവഞ്ച് സിനിമയാണ്. ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ: വേണു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍