ജോജു ജോര്‍ജിന്റെ 'പണി' മലയാളത്തില്‍ മാത്രമല്ല, ഒരുങ്ങുന്നത് 5 ഭാഷകളില്‍

അഭിറാം മനോഹർ

ഞായര്‍, 11 ഓഗസ്റ്റ് 2024 (10:38 IST)
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ പണി തുയേറ്ററുകളിലേക്കെത്തുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. ജോജു ജോര്‍ജ് തന്നെ നായകനായി അഭിനയിക്കുന്ന സിനിമയില്‍ നായികയായി എത്തുന്നത് അഭിനയയാണ്. 
 
ചിത്രത്തിന്റെ നേരത്തെ പുറത്ത് വിട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍,ജുനൈസ്,ഗായിക അഭയ ഹിരണ്‍മയി,പ്രശാന്ത് അലക്‌സാണ്ടര്‍,സുജിത് ശങ്കര്‍ തുടങ്ങിയവരും സിനിമയിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍