സൈജു കുറുപ്പ് നായകന്‍,ഭരതനാട്യം ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്

ശനി, 10 ഓഗസ്റ്റ് 2024 (22:11 IST)
സൈജു കുറുപ്പിനെ നായകനായി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 23നാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
 
സൈജു കുറുപ്പിനൊപ്പം നടന്‍ സായികുമാറാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍തൂജാന്‍വര്‍ ഫെയിം) എന്നിവരും സിനിമയിലുണ്ട്. മനു മഞ്ജിത്തിന്റ വരികള്‍ക്ക് സാമുവല്‍ എബി ആണ് സംഗീതം ഒരുക്കുന്നത്.
കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഭരതനാട്യം' പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവം സമ്മാനിക്കുന്നതാണ്.
 
ഛായാഗ്രാഹണം ബബ്ലു അജുവും എഡിറ്റിംഗ് ഷാദീഖ് വിബിയും നിര്‍വഹിക്കുന്നു.തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍