പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമലയില്‍ നാളെ നടതുറക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (13:19 IST)
പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമലയില്‍ നാളെ നടതുറക്കും. തിങ്കളാഴ്ചയാണ് കൊടിയേറ്റ്. രാവിലെ ഒന്‍പതേ മുക്കാലിനും പത്തേമുക്കാലിനും ഇടയില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. വൈകുന്നേരം മുളപൂജയും നടക്കും. 
 
29മുതല്‍ പള്ളിവേട്ട ദിനമായ ഏപ്രില്‍ നാലുവരെ എല്ലാദിവസവും ഉത്സവബലിയുണ്ടാകും. 31മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ടും നടക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍