146 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1500 കടന്നു; ഇനിയും ഉയര്‍ന്നേക്കും, ജാഗ്രത

ശനി, 25 മാര്‍ച്ച് 2023 (12:26 IST)
രാജ്യം വീണ്ടും കോവിഡ് ജാഗ്രതയിലേക്ക്. 146 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 1500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 8,601 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.33 ആണ്. നേരത്തെ ഇത് ഒന്നില്‍ താഴെയായിരുന്നു. 
 
കോവിഡിനെതിരായ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്നത് ആലോചിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ആരോഗ്യമന്ത്രാലയവും. മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. വരുംദിവസങ്ങളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍