'ജീവനോടെ രണ്ട് പേരെ കോരിയെടുത്തു, അവര്‍ക്ക് വസ്ത്രങ്ങള്‍ ഇല്ലായിരുന്നു'

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (15:38 IST)
ഊട്ടിക്കടുത്ത് കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മറ്റ് സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് കൂനൂരില്‍ തകര്‍ന്നുവീണത്. ഐഎഎഫ് എംഐ-17V5 എന്ന വ്യോമസേനാ ഹെലികോപ്റ്ററിലാണ് ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിപിന്‍ റാവത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണെന്നാണ് വിവരം. 
 
മുകളില്‍വച്ച് തന്നെ ഹെലികോപ്റ്റര്‍ കത്തി തുടങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി താഴേക്ക് പതിക്കുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഹെലികോപ്റ്റര്‍ കത്തി. ഏറെ പാടുപെട്ടാണ് പിന്നീട് തീ അണച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ട് പേരെ ജീവനോട് ആംബുലന്‍സില്‍ കയറ്റുന്നത് കണ്ടെന്നും അവര്‍ക്കൊന്നും വസ്ത്രങ്ങള്‍ പോലും ഇല്ലായിരുന്നെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. വസ്ത്രങ്ങളെല്ലാം കത്തി നശിച്ച് ഗുരുതരാവസ്ഥയിലാണ് ജീവനുള്ളവരെ ഹെലികോപ്റ്ററിനുള്ളില്‍ നിന്ന് കിട്ടിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article