2015ൽ നാഗാലാന്റിൽ ചീറ്റ ഹെലികോപ്‌റ്റർ അപകടം, അന്ന് ബിപിൻ റാവത്ത് ലഫ്‌റ്റണന്റ് ജനറൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (15:22 IST)
നീലഗിരിക്ക് സമീപം കൂനൂരില്‍ ഉണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തിൽ ഞെട്ടിതരിച്ചിരിക്കുകയാണ് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. അപകടത്തിൽ നാലുമരണങ്ങൾ സ്ഥിരീകരിച്ചെങ്കിലും സംയുക്ത സൈനിക മേധാവി  ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഗുരുതര പരിക്കുകളോടെ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
 
അതേസമയം ആറ് വർഷങ്ങ‌ൾക്ക് സമാനമായ ഒരു അപകടത്തിൽ നിന്നും ബിപിൻ ‌റാവത്ത് രക്ഷപ്പെട്ടിരുന്നു. നാഗാലാൻഡിലെ ദിമാപൂരിൽ ചീറ്റ ഹെലികോ‌പ്‌റ്റർ തകർന്നതിൽ നിന്നായിരുന്നു അന്ന് റാവത്ത് രക്ഷപ്പെട്ടത്. അന്ന് ലഫ്‌റ്റണന്റ് ജനറലായിരുന്നു ബിപിൻ റാവ‌ത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article