കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റാൻ ഒരുങ്ങി സംസ്ഥാനം; ഇന്ത്യയിൽ ഇതാദ്യം

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (10:52 IST)
കുട്ടികൾക്കെതിരെയുള്ള അനീതികൾ ദിനംപ്രതി വർധിക്കുകയാണ്. പീഡന കണക്കുകൾ ഞെട്ടിക്കുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങളോട് വരെ അക്രമങ്ങൾ കാണിക്കുമ്പോൾ അവരെ കൊന്നുതള്ളണമെന്നും സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളിലെ നിയമം ഇന്ത്യയിലും നടപ്പിലാക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു.
 
ഇപ്പോഴിതാ, ഇന്ത്യയിലെ ഒരു സംസ്ഥാനം ആ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് മധ്യപ്രദേശ് സർക്കാർ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗധരി ആണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
Next Article